സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: പ്രകടനം നടത്തിയവര്‍ക്ക് എതിരെ മതസ്പര്‍ധ വളര്‍ത്തിയതിന് കേസ്

social media harthal

കൊച്ചി : തിങ്കളാഴ്ച നടന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ്. 900ല്‍ അധികം പേരാണ് മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത്. കൊടുവള്ളിയില്‍ പ്രകടനം നടത്തിയവര്‍ക്ക് എതിരെ മതസ്പര്‍ധ വളര്‍ത്തിയതിനും കേസെടുത്തു. കേന്ദ്രസര്‍ക്കാരിന് എതിരെ മുദ്രാവാക്യം വിളിച്ചതിനും 153(എ) ചുമത്തി.

ഇതിനിടെ അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു. മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.

Top