കേരളത്തില്‍ ഭീകര സംഘടനകളെ പിന്തുണയ്ക്കാന്‍ നവമാധ്യമ ഗ്രൂപ്പുകള്‍

terrorist

കൊച്ചി: കേരളത്തില്‍ ഭീകര സംഘടനകളെ പിന്തുണക്കുന്ന ഗ്രൂപ്പുകള്‍ സജീവമെന്ന് കേന്ദ്ര ഏജന്‍സികള്‍. 12 നവമാധ്യമ ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ളതെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി. ഈ ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് പറഞ്ഞു.

അല്‍ഖ്വയ്ദയുടെ ഉപസംഘടനക്ക് ആശയ പ്രചാരണത്തിനായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഗ്രൂപ്പുകള്‍ കണ്ടെത്തിയെന്നും വ്യാജ പേരുകളില്‍ പുതിയ ഗ്രൂപ്പുകള്‍ തീവ്രവാദ പ്രചാരണത്തിന് ശ്രമിക്കുന്നതായും ഏജന്‍സി വ്യക്തമാക്കി.

അതേസമയം ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനക്ക് എതിരെ അന്വേഷണവുമായി എന്‍ഐഎ രംഗത്തെത്തി. ജമായത്തുല്‍ മുജാഹിദ്ദീന്‍ (ജെഎംബി) എന്ന സംഘടന കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ പിടിയിലായവര്‍ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്നും രാജ്യത്താകെ പിടിയിലായ 120 ജെഎംബി ഭീകരരില്‍ അധികം പേരും കേരളത്തില്‍ താമസിച്ചിട്ടുണ്ടെന്നുമാണ് വിവരം. കേരളത്തിലെ ചില സംഘടനകള്‍ സംശയ നിഴലിലെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

Top