വാക്കുകള്‍ തെറ്റിയ ട്രംപിന്റെ ട്വിറ്റര്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

വാഷിങ്ടണ്‍: സോഷ്യല്‍മീഡിയയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന പേരാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത് ട്രംപിന്റെ ഒരു അബദ്ധമാണ്.

കാലിഫോര്‍ണിയയിലെ യുഎസ് മറൈനുകളുടെ എയര്‍‌സ്റ്റേഷന്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് നല്‍കിയ പോസ്റ്റിലാണ് അദ്ദേഹത്തിന് അബദ്ധം പറ്റിയത്.

ട്വിറ്റര്‍ സന്ദേശത്തില്‍ corsp എന്ന വാക്കിന് പകരം പ്രസിഡന്റ് എഴുതിയത് marine core എന്നായിരുന്നു. എന്നാല്‍ ഇതിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ കാര്യം മനസ്സിലായ ട്രംപ് ട്വീറ്റ് പിന്‍വലിച്ചു.

Top