പല പാഠങ്ങളും പഠിപ്പിച്ചു; ട്രോളന്‍മാര്‍ക്കും രാഷ്ട്രീയ ഉപദേശകര്‍ക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: അധ്യാപക ദിനത്തില്‍ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കും രാഷ്ട്രീയ ഉപദേശകര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നവര്‍ക്കും ചില അജണ്ടകളുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും കുശാഗ്ര ബുദ്ധിയുള്ള, തെറ്റായ പ്രൊപഗാണ്ടയുള്ള രാഷ്ട്രീയ ഉപദേശകര്‍ക്കും നന്ദി പറയുന്നു. അവരാണ് പല പാഠങ്ങളും പഠിപ്പിച്ച് തന്നത്. കരുത്തനാക്കിയത്, രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Top