ഭര്‍ത്താവും ആറ് യുവാക്കളും കൂട്ട് . . ബ്ലൂ ബ്ലാക്ക് മെയിൽ ടീമിനെ കുരുക്കി പൊലീസ് . .

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംസ്ഥാനത്ത് ബ്ലൂ ബ്ലാക്ക് മെയിലിങ് തട്ടിപ്പ്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തെ പൊലീസ് പിടികൂടി.

ചാറ്റിലൂടെ സൗഹൃദം നടിച്ച് വലയില്‍ വീഴ്ത്തിയ യുവാക്കളില്‍ നിന്നാണ് യുവതിയും ഭര്‍ത്താവും അടങ്ങുന്ന ആറംഗ സംഘം പണം തട്ടിയിരുന്നത്.

മുന്‍പ് കൊച്ചിയില്‍ നടന്നതിനേക്കാള്‍ വലിയ തട്ടിപ്പായിരുന്നു ഇതെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ചയായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം അരങ്ങേറിയത്. ഫെയ്‌സ്ബുക്കില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം യുവാവിനേയും സുഹൃത്തിനേയും വീട്ടിലേക്കു വിളിച്ചുവരുത്തിയാണു പണം തട്ടാന്‍ ശ്രമിച്ചത്.

കണ്ണമ്മൂലയിലെ വീട്ടിലെത്തിയ യുവാക്കളെ മര്‍ദ്ദിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയും 40,000 രൂപയും മൊബൈല്‍ഫോണും എടിഎം കാര്‍ഡും സംഘം തട്ടിയെടുത്തു. കണ്ണമ്മൂല സ്വദേശിനി ജിനു ജയന്‍, ഭര്‍ത്താവ് വിഷ്ണു, സുഹൃത്തുക്കളായ അബിന്‍ഷാ, ആഷിക്, മന്‍സൂര്‍, സ്റ്റാലിന്‍, വിവേക് എന്നിവരാണ് അറസ്റ്റിലായത്.

WhatsApp Image 2018-06-26 at 7.38.11 PM

പ്രതികള്‍ മുന്‍പും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നു പൊലീസ് പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കേരളത്തിലെ മറ്റ് ചില ജില്ലകളിലും ബ്ലാക്ക്‌മെയിലിങ്ങിലൂടെ പണംതട്ടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ വിലസുന്നതായുള്ള വിവരത്തെ തുടര്‍ന്നു പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഫോണിലൂടെ ഇടപാട് പറഞ്ഞുറപ്പിച്ച് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയ ശേഷം അവരുമൊത്തുള്ള ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തും. തുടര്‍ന്നു ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണപ്പെടുത്തിയാണു പണംതട്ടലത്രേ. സ്ത്രീകളും കുപ്രസിദ്ധ ഗുണ്ടകളും ഉള്‍പ്പെടുന്ന സംഘമാണു പിന്നിലെന്നാണു സൂചന.

മാനഹാനി ഭയന്ന് ആരും പൊലീസില്‍ പരാതിപ്പെടുന്നില്ലെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടുകൂടി ബ്ലാക്ക് മെയിലിംഗ് സംഘത്തെ മുഴുവന്‍ പിടികൂടാനാണ് പൊലീസിന്റെ ശ്രമം.

Top