സാമൂഹ്യമാധ്യമങ്ങളുടെ പ്രയോഗത്തില്‍ ബിജെപിക്ക് ഇത്തവണ വീഴ്ച

സാമൂഹ്യ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ബിജെപിക്ക് ഇത്തവണ വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ സോഷ്യല്‍ മീഡിയ ഭീമന്മാര്‍ തന്നെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചരണത്തെ ബാധിച്ചത്. സാമൂഹ്യ മാധ്യമങ്ങള്‍ നടപ്പിലാക്കിയ ചില പരിഷ്‌കരണങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ബാധിച്ചു. എന്നാല്‍ അത് ഏറ്റവും വലിയ അടിയായത് ബിജെപ്പിക്ക് തന്നെ.

അടുത്തിടെ വാട്ട്‌സ്ആപ്പില്‍ വന്ന ചില മാറ്റങ്ങളും ഇതിന് കാരണമായി തീര്‍ന്നിട്ടുണ്ട്. വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിനുള്ള പരിധി അഞ്ചായി കുറച്ചത് ഗ്രൂപ്പുകള്‍ വഴി രാഷ്ട്രീയം പറഞ്ഞവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയായി. ഇതിലൂടെ ചില വാര്‍ത്തകള്‍ പ്രചരണങ്ങള്‍ പ്രചരിക്കാനുള്ള സമയം കൂടി. ഇതിനാല്‍ തന്നെ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ കൗണ്ടര്‍ ചെയ്യാന്‍ എതിരാളികള്‍ക്ക് സമയവും ലഭിച്ച് തുടങ്ങി.

എതിരാളികള്‍ അവരുടെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ പരിഷ്‌കരിച്ചതും ബിജെപിക്ക് വിനയായി. അതിന് ഉദ്ദാഹരണമാണ് 2014 ന് മുന്‍പ് തന്നെ ട്വിറ്ററും മറ്റ് സോഷ്യല്‍ മീഡിയ ഉപാധികളും ഉപയോഗിച്ച് പടവെട്ടിയ മോദിക്ക് എതിരായി ട്വിറ്ററില്‍ രാഹുല്‍ ഗാന്ധി 2016ല്‍ എത്തിയത്.

അഞ്ചില്‍ മൂന്ന് സ്ഥലത്ത് ഭരണം ഉണ്ടായിരുന്ന കേന്ദ്രത്തിലെ ഭരണകക്ഷിക്ക് ആ മൂന്ന് സ്ഥലത്തും ഭരണം നേടാന്‍ സാധിച്ചില്ലെന്നതാണ് ഒടുവില്‍ വരുന്ന ഫലം. രാഷ്ട്രീയമായി വലിയ വിലയിരുത്തലുകള്‍ ഈ തെരഞ്ഞെടുപ്പ് വിധി സംബന്ധിച്ച് ഉണ്ടാകുന്നുണ്ട്.

Top