കൈ കുഞ്ഞുമായി വനിതാ മതിലിൽ ഒരു മുദ്രാവാക്യം, സംഭവം സൂപ്പർ ഹിറ്റ് !

മലപ്പുറം : കൈക്കുഞ്ഞിനെ കയ്യിലേന്തി മറുകൈ കൊണ്ട് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന അമ്മ. ആവേശത്തോടെ അവരുടെ മുദ്രാവാക്യങ്ങള്‍ ഏറ്റു വിളിക്കുന്ന പെണ്‍കുട്ടികള്‍. സമൂഹ മാധ്യമങ്ങളില്‍ വൈറലായി വനിതാ മതിലിന്റെ ഭാഗമായ പ്രകടനത്തില്‍ പങ്കെടുക്കുന്ന അമ്മയുടേയും കുഞ്ഞിന്റെയും ചിത്രം.

ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ആതിരയാണ് വനിതാ മതിലിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചത്. ആതിരയുടെ ഒക്കത്തുണ്ടായിരുന്നത് ആറുമാസക്കാരി ദുലിയ മല്‍ഹാറും. ഇയ്യ എന്ന വിളിപ്പേരുള്ള ദുലിയയും അമ്മക്കൊപ്പം വനിതാമതിലിന്റെ ഭാഗമായി.

എസ്എഫ്ഐമുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ആതിര. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന വിദ്യാർത്ഥി സമരത്തിന്റെ ഭാഗമായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഇടതുപക്ഷ പ്രസ്താനങ്ങളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ ലക്ഷക്കണക്കിന് സ്ത്രീകൾ അണിചേർന്നു. രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക പ്രവ‍ർത്തകരും ഉൾപ്പെടെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സ്ത്രീകൾ വനിതാ മതിലിന്‍റെ ഭാഗമായി.

Top