ബി.ജെ.പി പ്രവർത്തകരോട് 23 ചോദ്യങ്ങൾ, വൈറലായ പോസ്റ്റിന് വൈകാരിക മറുപടി !

തിരുവനന്തപുരം: ജനരക്ഷായാത്രക്ക് പിന്നാലെ ബി.ജെ.പിയെ കടന്നാക്രമിച്ച് ഒരു വിഭാഗം സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ.

മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള നാലവർഷത്തെ പ്രവർത്തനങ്ങളെ 23 ചോദ്യങ്ങൾ കൊണ്ട് രൂക്ഷമായി വിമർശിക്കുന്ന പോസ്റ്റ് ഇതിനകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.

കോൺഗ്രസ്സ് – സി.പി.എം ഗ്രൂപ്പുകളിലാണ് ഈ ബി.ജെ.പി വിരുദ്ധ പോസ്റ്റിന് സ്വീകാര്യത കൂടുതൽ ലഭിച്ചിരിക്കുന്നത്.

അയോദ്ധ്യയിലെ ക്ഷേത്രം എന്തായി എന്ന് തുടങ്ങുന്ന ചോദ്യം അവസാനിക്കുന്നത് 15 ലക്ഷം വീതം ഇന്ത്യയിലെ ജനങ്ങളുടെ അക്കൗണ്ടിലിട്ടോ എന്ന് കളിയാക്കി കൊണ്ടാണ്.

ഈ ചോദ്യങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബി.ജെ.പി അനുഭാവികളും എതിർത്ത് രാഷ്ട്രീയ എതിരാളികളും രംഗത്ത് വന്നതോടെ ചർച്ചകൾക്കും ചൂട് പിടിച്ചിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :-

മോഡിയുടെ ഭരണം ഏകദേശം നാല് വർഷം ആകുന്നല്ലോ ,സംഘപരിവാർ അനുകൂലികളോട് ആണ് ചോദ്യം. അവരോട് മാത്രം..
ഇനി ഇത്രയും ശക്തിയുണ്ടായിട്ടും നിങ്ങൾ പറഞ്ഞ ഏതെങ്കിലും കാര്യം നടന്നോ?
1. അയോധ്യയിലെ ക്ഷേത്രം എന്തായി?
2. പാകിസ്താനെ തവിടു പൊടിയാക്കിയോ ?
3. കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞോ?
4. ന്യൂനപക്ഷ മന്ത്രാലയം നിർത്തലാക്കിയോ?
5. കശ്മീരിന്റെ പാകിസ്താനിലുള്ള പാതി കൂടി തിരിച്ചു പിടിച്ചോ?
6. മൻമോഹന്റെ 10 കൊല്ലത്തെ ഭരണത്തിൽ 129 സൈനികർ മരിച്ചപ്പോൾ മോദിയുടെ 3 കൊല്ലത്തെ ഭരണത്തിൽ മരിച്ചത് 725 സൈനികരാണ്. എന്താ അഭിപ്രായം
7. കാർഡ്ബോർഡ് പെട്ടിയിൽ കയറു കെട്ടി മരിച്ച സൈനികരെ കൊണ്ട് വന്നത് മോഡി ഭരണത്തിൽ അല്ലാതെ ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടോ?
8. കാശ്മീരിൽ 2 % പോലും ജനങ്ങൾ വോട്ടു ചെയ്യാതെ ഇന്ത്യയെ തള്ളിപ്പറഞ്ഞത് ഈ മോദിയുടെ ഭരണത്തിലല്ലേ
9. ഏറ്റവും വലുത്- ചൈനയിൽ നിന്നുള്ള ഇറക്കുമതി ഏകദേശം ഇരട്ടിയായി മോഡി വന്നതിനു ശേഷം എന്നറിയാമോ? എന്താ അഭിപ്രായം. മൻമോഹൻ ഇറങ്ങുമ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതി 2 .7 ലക്ഷം കോടി ആരുന്നതു മോഡി വന്നപ്പോൾ 4.11 ലക്ഷം കോടിയായി? അതെ സമയം ചൈനയിലേക്ക് കയറ്റുമതി കുറഞ്ഞു. എവിടെ പോയി നിങ്ങൾ പറഞ്ഞ ദേശസ്നേഹം?
10. ബംഗ്ലാദേശിന്റെ അതിർത്തിപ്രശ്നം അവർക്കു പതിനായിരം ഏക്കർ വിട്ടു കൊടുത്തു തീർപ്പാക്കിയതാണോ ബിജെപിയുടെ ദേശസ്നേഹം?
11. ഇന്ത്യയിലെ തൊഴിൽ ഇരട്ടിയാക്കും എന്ന് പറഞ്ഞാണ് മോഡി അധികാരത്തിൽ വന്നത്. ഇപ്പൊ കണക്കുകൾ പ്രകാരം ഉള്ള തൊഴിൽകൂടി ഇല്ലാതാവുന്നു. എന്നിട്ടു നിങ്ങളുടെ ഒരു മന്ത്രി വന്നു പറയുന്നു ആളുകൾ സ്വന്തമായി കച്ചവടം ചെയ്യുന്നത് കൊണ്ടാണ് തൊഴിൽ കുറയുന്നത് എന്ന്? എന്തൊരു കോമഡി ആണിത്?
12 സാമ്പത്തികരംഗം തകർന്ന് തരിപ്പണമായില്ലേ ?
13 അമിത്ഷായുടെ മകന്റെ കമ്പനി 16000 ഇരട്ടി വളർന്നത് അറിഞ്ഞോ
14.ഇൻഡോ ചൈന അതിർത്തിയായ ഡോക്കലാമിൽ ഇന്ത്യ ഏകപക്ഷീയമായി പിന്മാറിയില്ലേ?
15. ഇതൊക്കെ പോട്ടെ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കിയോ?
16 വനിതാ സംവരണ ബില് നടപ്പിലാക്കിയോ?
17. ഹജ്ജ് സബ്സിഡി നിർത്തലാക്കിയോ?
18. റോബർട്ട് വദേരയെ നിങ്ങൾ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയോ?
19. പെട്രോൾ വില 50 ആക്കിയോ?
20. സ്വിസ് ബാങ്കിൽ നിന്ന് ഒരു രൂപയെങ്കിലും തിരിച്ചു പിടിച്ചോ?
21. കാശ്മീരിനുള്ള പ്രത്യേക പദവി ആർട്ടിക്കിൾ 370 നിങ്ങൾ പിൻവലിച്ചോ?
22 സുഭാഷ് ചന്ദ്രബോസിന്റെ മരണകാരണം നിങ്ങൾ പുറത്തു വിട്ടോ?
23) 15 ലക്ഷം രൂപ വീതം ഇൻഡ്യയിലെ ജനങ്ങളുടെ അക്കൗണ്ടിൽ ഇട്ടോ..?
പിന്നെ, നിങ്ങൾ എന്ത് കോപ്പാണ് ചെയ്തത്?

Top