പരിസ്ഥിതി പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരി അന്തരിച്ചു

വയനാട്:പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രന്ഥശാല രംഗത്തെ സജീവ പ്രവര്‍ത്തകനുമായ സുധീഷ് കരിങ്ങാരി (45) അന്തരിച്ചു. തരുവണ കരിങ്ങാരി ആറുവൈത്തില്‍ പരേതനായ വേലായുധന്റെയും സുലോചനയുടെയും മകനാണ്. ക്യാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ തുണിയില്‍ കൈകൊണ്ട് എഴുതിയും വരച്ചും അദ്ദേഹം തീര്‍ത്ത പ്രതിരോധത്തിന്റെ പുതിയ ഭാഷ വളരെയേറെ ശ്രദ്ധനേടിയിട്ടുണ്ട്. വയനാട്ടിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും പ്രഭാഷണ വേദികളിലും സജീവ സാന്നിധ്യമായിരുന്ന സുധീഷ്, പഴശ്ശി ഗ്രന്ഥശാല സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൃതദേഹം രാവിലെ പതിനൊന്ന് മണി മുതല്‍ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഭാര്യ – അനുശ്രീ, മകന്‍- അഥ്വിക്.

Top