സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

തലസ്ഥാന നഗരിയിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

ജനങ്ങള്‍ അന്ധവിശ്വാസത്തിന് അടിപ്പെടാതിരിക്കുവാന്‍ വിദ്യാഭ്യാസത്തിന് ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ഉളളടക്കം നല്‍കണമെന്ന് സ്വാമി അഗ്‌നിവേശ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിന് കൂടുതല്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പ് നല്‍കി.

ജനങ്ങളെ അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമം വിദ്യാഭ്യാസമാണ് അതിനാല്‍ മാനവികത, സഹാനുഭൂതി മുതലായ മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ കൂട്ടികള്‍ക്ക് ലഭിക്കണമെന്നും സ്വാമി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ‘അപ്ലൈഡ് സ്പിരിച്വാലിറ്റി’ എന്ന തന്റെ ഗ്രന്ഥം സ്വാമി അഗ്‌നിവേശ് സമ്മാനിച്ചു.

Top