ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു; ഫിറോസായി എത്തുന്നത് സെന്തില്‍ കൃഷ്ണ

സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു. ചാലക്കുടിക്കാന്‍ ചങ്ങാതിയില്‍ കലാഭവന്‍ മണിയായി എത്തി പ്രേക്ഷക പ്രീതി നേടി നടന്‍ സെന്തില്‍ കൃഷ്ണയാണ് ചിത്രത്തില്‍ ഫിറോസ് കുന്നുംപറമ്പിലായി എത്തുന്നത്. ഫിറോസ് എന്നാണ് ചിത്രത്തിന്റെ പേര്.

നവാഗതരായ നിതിഷ്, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാവ് നൗഷാദ് ആലത്തൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

Top