സാമൂഹിക പ്രവർത്തകയും അരുന്ധതി റോയിയുടെ മാതാവുമായ മേരി റോയ് അന്തരിച്ചു

കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവര്‍ത്തകയുമായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. 1916-ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമത്തിനെതിരെ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയത് മേരി റോയ്‌യുടെ പോരാട്ടമായിരുന്നു.

കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയുമാണ്. പരേതനായ രാജീബ് റോയ് ആണ് ഭര്‍ത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്.

 

Top