തന്നെ ഏറ്റവും അധികം വേട്ടയാടിയത് രമേശ് ചെന്നിത്തലയെന്ന് ശോഭനാ ജോര്‍ജ്

ചെങ്ങന്നൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ്. തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് ചെന്നിത്തലയാണെന്നാണ് ശോഭന ആരോപിച്ചത്. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലന്നും രമേശിന്റെ ലക്ഷ്യം താനാണോ ലീഡറോ എന്നറിയില്ലന്നും ശോഭനാ ജോര്‍ജ്ജ് പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി ശോഭനാ ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിനെതിരെയും ശോഭന രംഗത്തെത്തിയിരുന്നു.

Top