ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടതായിരുന്നു; ഒ രാജഗോപാല്‍

o rajagopal

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയിലും അതൃപ്തി. തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാന്‍ ആയില്ലെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരിക്കാനുറപ്പിച്ച് ഇറങ്ങിയ ബിജെപിക്ക് അതിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല ഇടതു മുന്നണി കേവല ഭൂരിപക്ഷത്തിന് മുകളില്‍ സീറ്റ് നേടുന്ന സാഹചര്യവും ഉണ്ടായി. തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പാളിയെന്നാണ് ഒ രാജഗോപാലിന്റെ വിലയിരുത്തല്‍. ആറ്റുകാലില്‍ അടക്കം ഇത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

Top