പരാതി പരിഹരിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന പരാതി പരിഹരിച്ചില്ലെങ്കില്‍ ശോഭ സുരേന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്തു ദിവസം കൂടി കാത്തിരിക്കും. ഇക്കാര്യം അനുനയ ചര്‍ച്ചകള്‍ക്കായി എത്തിയ സംസ്ഥാന നേതാക്കളോട് പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന.

വിഷയത്തില്‍ അമിത് ഷായും ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ഇടപെടുമെന്ന ഉറപ്പാണ് കേരളത്തിന്റെ ചുമതലയുളള പ്രഭാരി സി.പി.രാധാകൃഷ്ണന്‍ ശോഭാ സുരേന്ദ്രന് നല്‍കിയിട്ടുളളത്.

അതേസമയം ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാന്‍ എ.എന്‍.രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നാണ് പി.കെ.കൃഷ്ണദാസ് പക്ഷം വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശോഭാ സുരേന്ദ്രന്റെ പ്രശ്നം പരിഹരിക്കുമെന്ന് കൃഷ്ണദാസ് പക്ഷം ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ ശോഭ സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നത് കേന്ദ്രത്തിന്റെ നേരിട്ടുളള ഇടപെടലാണ്.

Top