നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കും

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിക്കാനുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല. പുറത്ത് വരുന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദില്ലിക്ക് പുറപ്പെടും മുമ്പ് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാകാന്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചത് അവര്‍ തന്നെയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങള്‍ ഉള്ളതെല്ലാം പരിഹരിച്ച് മുന്നോട്ടു പോകും. കഴക്കൂട്ടം മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ ഇറക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം പാളിയതോടെ മണ്ഡലത്തിലേക്ക് ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കെ മുരളീധരന്റെ നേമത്തെ സ്ഥാനാര്‍ഥിത്വം ആത്മഹത്യാപരമാണെന്നു സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. സിപിഎമ്മിനെ സഹായിക്കാന്‍ വേണ്ടിയാണ് നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായത്. നേമത്ത് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ വലിയ തോല്‍വി കോണ്‍ഗ്രസിനുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Top