വേങ്ങരയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിച്ചേക്കും

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ശോഭാ സുരേന്ദ്രന്‍ മത്സരിച്ചേക്കും.

പ്രമുഖ നേതാവ് മത്സരിക്കണമെന്ന് ബിജെപി കോര്‍ കമ്മിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ശോഭാ സുരേന്ദ്രന്‍ മത്സരിക്കുന്നത്.

പ്രാദേശിക നേതാക്കള്‍ മത്സരിച്ചാല്‍ മതിയെന്ന നിര്‍ദേശം കോര്‍ കമ്മിറ്റി തള്ളുകയായിരുന്നു. ശോഭ സുരേന്ദ്രനൊപ്പം എ.എന്‍.രാധാകൃഷ്ണനെയും പ്രകാശ് ബാബുവിനെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

അതേസമയം പി.പി ബഷീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. സിപിഐഎം സ്ഥാനാര്‍ഥിയെ നാളെ സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് വേങ്ങരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Top