ദക്ഷിണേന്ത്യന്‍ മണ്ണിലുണ്ടായ ഈ താമരചന്തം ചെങ്ങന്നൂരിലും പ്രതീക്ഷ ഉയര്‍ത്തുന്നു: ശോഭ സുരേന്ദ്രന്‍

sobha-surendran

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം ചരിത്ര പുസ്തകങ്ങളില്‍ എഴുതപ്പെടുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. 2019ലെ ബിജെപിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് കര്‍ണാടകയിലെ ഈ സൂര്യശോഭയാര്‍ന്ന വിജയമെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കോണ്‍ഗ്രസ്സിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന് ജനങ്ങള്‍ നല്‍കിയ ഏറ്റവും ശക്തമായി മറുപടിയാണിതെന്നും അവര്‍ പറഞ്ഞു. ലിംഗായത്ത് മേഖലകളില്‍ ഒന്നും തന്നെ കോണ്‍ഗ്രസ്സ് നിലം തൊടാതെ ഇരുന്ന് ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്ന ബ്രിട്ടീഷ് തന്ത്രത്തെ പുണരുന്ന എല്ലാ കുതന്ത്രജ്ഞര്‍ക്കും ഉള്ള താക്കീതു കൂടിയാണ് ഇതെന്നും ശോഭ പറയുന്നു.

Top