രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 40,845 ബ്ലാക്ക് ഫംഗസ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 40,845 ബ്ലാക്ക് ഫംഗസ് കേസുകള്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 3,129 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതില്‍ 34,940 കോവിഡ് രോഗികളാണ്(85.5 ശതമാനം), 26,187 പേര്‍ പ്രമേഹ രോഗികളാണ്. 13,083 രോഗികള്‍ 1845 പ്രായപരിധിയിലുള്ളവരാണ്. 17,464 പേര്‍ 4560 വയസുള്ളവരും, 10082 പേര്‍ 60 വയസിന് മുകളില്‍ പ്രായമുളളവരുമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം കോവിഡ് 19 വാക്‌സിനേഷനില്‍ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടതായും അദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ നല്‍കിയ ആകെ കോവിഡ് വാക്‌സിന്‍ ഡോസുകളില്‍ യുഎസിനെ മറികടന്നു. 2020 ഡിസംബര്‍ 14 മുതലാണ് യുഎസ് വാക്‌സിനേഷന്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ജനുവരി 16 നാണ് വാക്‌സിനേഷന്‍ തുടങ്ങിയത്.

Top