രാജ്യത്ത് ഇതുവരെ 36.89 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 36.89 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കാണ് ഇത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 40,23,173 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

വാക്‌സിന്‍ വിതരണ പദ്ധതിയുടെ 174ാം ദിവസമായ ജൂലൈ 8ന് വിതരണം ചെയ്ത വാക്‌സിന്റെ 27,01,200 ഡോസ് ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നവരും 13,21,973 പേര്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നവരുമാണ്. 18-44 വയസ്സുകാര്‍ക്കിടയില്‍ 20,31,634 പേര്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നവരാണ്. 1,79,901 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചവരാണ്.

18-44 വയസ്സുകാരില്‍ 11,18,32,803 ഡോസ് വാക്‌സിനാണ് ഇതുവരെ സ്വീകരിച്ചത്. 18-44 വയസ്സുകാരില്‍ 50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി എട്ട് സംസ്ഥാനങ്ങളാണ്.

Top