കൊടും മഞ്ഞിലും ഭാരത് മാതാ വിളികളുമായി സൈനികരുടെ റിപ്പബ്ലിക് ദിനാഘോഷം

ന്യൂഡല്‍ഹി: കനത്ത മഞ്ഞുവീഴ്ചയുള്ള ലഡാക്കിലുള്‍പ്പെടെ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 17,000 അടി ഉയരത്തില്‍, മൈനസ് 25 ഡിഗ്രി താപനിലയുള്ള ലഡാക്കില്‍ രാജ്യസുരക്ഷയ്ക്കായി അണിനിരന്ന ഐടിബിപി സൈനികര്‍ ദേശീയ പതാകയേന്തി ഭാരത് മാതാ കീ ജയ് വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

സൈനിക വേഷത്തില്‍ പതാകയേന്തിനില്‍ക്കുന്ന വനിതാ സൈനികരുള്‍പ്പെടെ പത്തോളം പേരുടെ വീഡിയോ ആണ് ഐടിബിപി ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം 17 ഐടിബിപി സൈനികര്‍ക്ക് സര്‍ക്കാര്‍ പോലീസ് സര്‍വീസ് മെഡല്‍ നല്‍കി ആദരിച്ചിരുന്നു. കഴിഞ്ഞ ദിവസം 17 ഐടിബിപി സൈനികര്‍ക്ക് സര്‍ക്കാര്‍ പോലീസ് സര്‍വീസ് മെഡല്‍ നല്‍കി ആദരിച്ചിരുന്നു.

 

 

 

Top