കാശ്മീരില്‍ ഹിമപാതത്തില്‍ കാണാതായ രണ്ട് സൈനികരുടെ കൂടി മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഹിമപാതത്തില്‍ കാണാതായ അഞ്ച് സൈനികരില്‍ 2 പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ബന്ദിപ്പോരയിലെ ഗുരേസില്‍നിന്നും കാണാതായ സൈനികരുടെ മൃതദേഹമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.
കാണാതായ മറ്റു സൈനികര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.കഴിഞ്ഞ 11-ാം തീയതിയാണ് ഇവരെ കാണാതായത്.

അടര്‍ന്നു മാറിയ വലിയ മഞ്ഞുപാളികള്‍ ഗുരേസിലെ നിയന്ത്രണ രേഖക്കടുത്ത് ബക്തൂരിലെ സൈനിക പോസ്റ്റിലേക്കാണ് പതിച്ചത്. കുപ്വാരയിലെ നൗഗാമില്‍ 20 ദോഗ്ര റജിമെന്റിന്റെ താവളത്തിലേക്കാണ് മഞ്ഞുമല ഇടിഞ്ഞുവീണത്.

ഈ വര്‍ഷം ജനുവരിയില്‍ നാലിടങ്ങളില്‍ ഹിമപാതത്തില്‍ 20 സൈനികര്‍ മരണമടഞ്ഞിരുന്നു. 2012ല്‍ ഗുരേസില്‍ ഹിമപാതത്തില്‍ 13 സൈനികര്‍ മരിച്ചിരുന്നു.

Top