സായ് പല്ലവി ചിത്രം ‘ഗാര്‍ഗി’യുടെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തിറങ്ങി

സായ് പല്ലവിയെ പ്രധാന കഥാപാത്രമാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗാര്‍ഗി’. മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്‍മിയാണ് നിർമാതാക്കളിൽ ഒരാൾ. ചിത്രത്തിൽ കഥാപാത്രമായും ഐശ്വര്യ എത്തുന്നുണ്ട്. ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ജൂലൈ 15ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ഐശ്വര്യ ലക്ഷ്‍മിയെ കൂടാതെ ഗൗതം രാമചന്ദ്രൻ, തോമസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. തെലുങ്കിലും കന്നഡയിലും തമിഴിലുമായിട്ടാണ് ചിത്രം എത്തുക. സൂര്യയുടെ 2D എന്റർടൈന്റ്‌മെന്റ്സ് ആണ് ചിത്രം വിതരണം ചെയ്യുക.

Top