ആലപ്പുഴ : സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണെന്ന് എസ്.എന്‍.ഡി.പി.
സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കം വഞ്ചനപരമായ നിലപാടാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണം. മുന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ജനസംഖ്യ ആനുപാതികമായി കിട്ടേണ്ടതിനേക്കാള്‍ ആനുകൂല്യം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അതുകൂടി സര്‍ക്കാര്‍ പഠിക്കണമെന്നും വെള്ളാപ്പള്ളി വാര്‍ത്തകുറിപ്പില്‍ ആവശ്യപ്പെട്ടു