എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേക സംഘം

തിരുവനന്തപുരം: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഐജി ഹര്‍ഷിക അട്ടല്ലൂരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുകയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.

മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ ക്രൈംബ്രാഞ്ച് മേധാവി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചത്.

Top