എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ഓഫീസിനുള്ളില്‍ മരിച്ചനിലയില്‍

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മരിച്ചനിലയില്‍. വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനായ കെ കെ മഹേശനെ യൂണിയന്‍ ഓഫീസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് മൃതദേഹം കണ്ടത്.

മഹേശനെ ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ദീര്‍ഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാന്‍സ് കോ-ഓര്‍ഡിനേറ്റര്‍, ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിരുന്നു.

മൈക്രോ ഫിനാന്‍സ്,സ്‌കൂള്‍ നിയമന കേസുകളില്‍പ്പെട്ടയാളായിരുന്നു മഹേശന്‍.

മഹേശന്‍ വെള്ളാപ്പള്ളി നടേശന് അയച്ചതെന്നു പറയുന്ന 32 പേജുള്ള കത്ത് കണ്ടെത്തിയിട്ടുണ്ട്. ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ മഹേശന്‍ തന്നെയാണു കത്ത് പങ്കുവച്ചത്. വെള്ളാപ്പള്ളിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ കത്തിലുണ്ട്.

മഹേശന്റേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പോലീസ് പറഞ്ഞു

Top