വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ പുറത്ത്; തുഷാര്‍ വെള്ളാപ്പള്ളിയോട് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: വനിതാ മതിലിനോട് സഹകരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി തയ്യാറല്ലെങ്കില്‍ എസ്എന്‍ഡിപിയില്‍ നിന്നും പുറത്താകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

വനിതാ മതിലുമായി ബിഡിജെഎസ് സഹകരിക്കുമോ എന്ന കാര്യം അവരോട് ചോദിക്കണമെന്നും വനിതാ മതിലിനെതിരെ ബിഡിജെഎസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കുമായിരുന്നെന്നും യോഗത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ കയറിയിരുന്ന് അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ലെന്നും ഒരു നേതാവ് പറഞ്ഞതു കൊണ്ട് മാത്രം അംഗങ്ങള്‍ വനിതാ മതിലില്‍ പങ്കെടുക്കാതിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വനിതാമതിലിന് ബദലായി അയ്യപ്പജ്യോതി തെളിയിക്കുമെന്ന് ശബരിമല കര്‍മ്മസമിതി അറിയിച്ചിരുന്നു. ഡിസംബര്‍ 26ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് അയ്യപ്പജ്യോതി തെളിയിക്കുക.

Top