ഹിന്ദുവിശ്വാസികളുടെ ഐക്യമാണ് എന്‍ഡിഎയുടെ രഥയാത്രയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

thushar vellapally

തിരുവനന്തപുരം: എന്‍ഡിഎയുടെ രഥയാത്ര ഹിന്ദുവിശ്വാസികളുടെ ഐക്യമാണെന്ന് വ്യക്തമാക്കി എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്.

എന്‍എസ്എസിനെ മാത്രം കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ശബരിമല സ്ത്രീപ്രവേശനത്തില്‍ നിയമസഭ പ്രമേയം പാസാക്കിയാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതേതരത്വം പറയുന്നതിന് എല്‍ഡിഎഫിനും യുഡിഎഫിനും അവകാശമില്ല. യുഡിഎഫിലുള്ളത് മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമാണ്. എല്‍ഡിഎഫ് മഅദനിയെ കൂട്ടുപിടിച്ചു. ഇവര്‍ മതേതരത്വ മുന്നണിയല്ല, അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിയും എസ്എന്‍ഡിപിയും സമരത്തിന് എതിരാണെന്ന വാദം തെറ്റാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Top