എന്‍എന്‍ഡിപി യോഗം ഫണ്ട് ക്രമക്കേട്; വെള്ളാപ്പള്ളിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: എസ്എന്‍ഡിപി യോഗം ഫണ്ട് ക്രമക്കേടില്‍ വെള്ളാപ്പള്ളി നടേശന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി . ഇതേ ആരോപണം നേരത്തെ വിജിലന്‍സ് അന്വേഷിച്ചതാണെന്നും ക്രമക്കേട് കണ്ടെത്തിയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. തൃശൂര്‍ സ്വദേശി സി പി വിജയന്‍ ആണ് ഹര്‍ജിക്കാരന്‍.

അതേസമയം, എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മരണത്തിന് ഉത്തരവാദികളായ ആളുകളിലേക്ക് അന്വേഷണം നീങ്ങുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

Top