കെ.കെ.മഹേശന്റെ മരണം ; തുഷാര്‍ വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ: കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി വൈസ് പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയെ പൊലീസ് ഇന്നു ചോദ്യം ചെയ്യും.വൈകിട്ട് അഞ്ചരയ്ക്ക് കണിച്ചുകുളങ്ങരയിലെ വീട്ടില്‍വച്ചാണ് ചോദ്യം ചെയ്യുക.

മഹേശന്‍ കത്തുകളില്‍ പറഞ്ഞ സാമ്പത്തിക ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാവും ചോദ്യം ചെയ്യല്‍. നേരത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍നിന്നു വെള്ളിയാഴ്ച പൊലീസ് മൊഴിയെടുത്തിരുന്നു.

കെ.കെ. മഹേശന്‍ നടത്തിയ 15 കോടിയുടെ തട്ടിപ്പ് പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോഴാണ് ആത്മഹത്യ ചെയ്തതെന്ന് തുഷാര്‍ ആരോപിച്ചിരുന്നു. കണിച്ചുകുളങ്ങര, ചേര്‍ത്തല യൂണിയനുകളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഒരു കോടി മൂന്നരലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകള്‍ ഉണ്ടാക്കി തട്ടാന്‍ ശ്രമിച്ചു. ആകെ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും തുഷാര്‍ ആരോപിച്ചിരുന്നു.

Top