പാമ്പുകടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: പാമ്പുകടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അതേസമയം അപകടനില തരണം ചെയ്തുവെന്ന് പറയാനായിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

പാമ്പുകടിയേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാവ സുരേഷിന്റെ ആരോഗ്യനില സംബന്ധിച്ച് അടുത്ത 72 മണിക്കൂറുകള്‍ നിര്‍ണ്ണായകമാണെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഷനിലെ ഒരു വീട്ടിലെ കിണറില്‍നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പാമ്പിനെ കുപ്പിയിലാക്കിയെങ്കിലും നാട്ടുകാര്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുത്തു. തുടര്‍ന്നാണ് പാമ്പ് അദ്ദേഹത്തിന്റെ കൈയ്യില്‍ കടിച്ചത്. ഉടന്‍ തന്നെ കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തുകയും ഉച്ചയോടെ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Top