അലക്കു കല്ലിനടിയില്‍ പാമ്പ്; കടിയേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നെയ്യാറ്റിന്‍കര: അലുക്കുകല്ലിനടിയിലുണ്ടായ പാമ്പ് കടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വസ്ത്രം അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കവേയാണ് പാമ്പുകടിയേറ്റത്. നാറാണി മണികണ്ഠ വിലാസത്തില്‍ മണികണ്ഠന്‍ നായരുടെ ഭാര്യ തുളസിയാണ് പാമ്പുകടിയേറ്റ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ ആയിരുന്നു അപകടം. കയ്യില്‍ നീറ്റലുണ്ടായിരുന്നുവെങ്കിലും സോപ്പ് എടുമ്പോള്‍ കല്ലില്‍ ഉരഞ്ഞതാകുമെന്നാണ് തുളസി ആദ്യം കരുതിയിരുന്നത്. എന്നാല്‍, അല്പം കഴിഞ്ഞ് നീരുവന്ന് കൈ വീര്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് എട്ടരയോടെ ഇവരെ മകന്‍ ബൈക്കില്‍ സമീപത്തെ വൈദ്യശാലയില്‍ എത്തിച്ചു.

ഒരു മണിക്കൂറിലേറെ തുളസിയെ ഇവിടെ പരിശോധിച്ചെങ്കിലും സമയം ചെല്ലുന്തോറും അവരുടെ നില മോശമാകാന്‍ തുടങ്ങി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, നെയ്യാറ്റിന്‍കരയില്‍ എത്തിയപ്പോഴേക്കും തുളസി മരിക്കുകയായിരുന്നു.

Top