ഒന്നരക്കോടി രൂപയുടെ പാമ്പിന്‍ വിഷം കടത്താന്‍ ശ്രമിച്ചു; പശ്ചിമ ബംഗാളില്‍ മൂന്ന് പേര്‍ പിടിയില്‍

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ഒന്നരക്കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി മൂന്ന് പേര്‍ പിടിയില്‍. മാല്‍ഡ ജില്ലിയിലെ കാളിയചക്ക് സ്വദേശികളായ റാഫിക് അലി, ആഷിക് മണ്ഡല്‍, മസൂദ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്.

ജില്ലയിലെ പഞ്ച നക്ഷത്ര ഹോട്ടലായ ഇംഗ്ലിഷ് ബസാറില്‍ നിന്നുമാണ് മൂന്ന് പേരെയും പോലീസ് പിടികൂടിയത്. ഗ്ലാസ് കണ്ടയ്നെറുകളിലാണ് ഇവര്‍ വിഷം സൂക്ഷിച്ചിരുന്നത്. ഇവര്‍ക്ക് എവിടെ നിന്നാണ് വിഷം ലഭിച്ചതെന്ന് എന്തായിരുന്നു ഇവരുടെ ഉദ്ദശ്യമെന്നോ വ്യക്തമല്ല. വിഷം ലഭിച്ച ശ്രോതസ്സ് കണ്ടുപിടിക്കുള്ള ശ്രമത്തിലാണ് പോലീസ്.

Top