വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച് എംഎസ്എഫ്, ബിജെപി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വയനാട് : വയനാട് ബത്തേരിയില്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ കല്‍പറ്റയില്‍ വച്ച് എംഎസ്എഫ് പ്രവര്‍ത്തകരും ബത്തേരിയില്‍ വച്ച് ബിജെപി പ്രവര്‍ത്തകരും കരിങ്കൊടി കാണിച്ചു.

സ്‌കൂളിന് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറും രവീന്ദ്രനാഥിനൊപ്പം ഉണ്ടായിരുന്നു.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ബത്തേരിയിലും പരിസരത്തും പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ഷെഹലയുടെ വീട്ടിലെത്തുന്നുണ്ട്.

Top