പ്രളയം വിഴുങ്ങിയ വീട് നിറയെ പാമ്പുകള്‍ ; പാമ്പുകടിയേറ്റു ചികിത്സ തേടിയത് 50 പേര്‍ !

കൊച്ചി: പ്രളയം വീടിനെ വിഴുങ്ങിയപ്പോള്‍ എല്ലാം ഉപേക്ഷിച്ചിറങ്ങിയവര്‍ തിരിച്ചെത്തിയപ്പോള്‍ വരവേറ്റത് നിറയെ പാമ്പുകള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങിയെത്തിയ അങ്കമാലി, പറവൂര്‍, കാലടി മേഖലകളിലുള്ളവരെയാണ് ഇഴ ജന്തു ശല്യം പിടികൂടിയത്ത്.

ഈ പ്രദേശങ്ങളിലെ 50 പേരാണ് പാമ്പുകടിയേറ്റു ചികിത്സ തേടിയത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

മൂര്‍ഖന്‍, അണലി, ഇരുതലമൂരി, ചേര, നീര്‍ക്കോലി തുടങ്ങി നാനാവിധ പാമ്പുകളാണ് വെള്ളത്തില്‍ ഒഴുകിയെത്തിയത്.

Top