നിരീക്ഷണത്തില്‍ കഴിയവെ പാമ്പു കടിയേറ്റ കുഞ്ഞിന് കോവിഡ്

രാജപുരം: കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ പാമ്പുകടിയേറ്റ ഒന്നര വയസുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പാമ്പു കടിയേറ്റ കുട്ടിക്ക് രക്ഷകനായി എത്തിയ അയല്‍വാസിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനില്‍ മാത്യുവിനെ നിരീക്ഷണത്തിലാക്കി.

ബിഹാറില്‍ അധ്യാപകരായ ദമ്പതികള്‍ ഈ മാസം 16നാണ് ആണ് വട്ടക്കയത്തെ വീട്ടില്‍ എത്തുന്നത്. അന്നുമുതല്‍ ക്വാറന്റീനിലായിരുന്നു. പാമ്പ് കടിയേറ്റ ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും ആരും വീട്ടിലേക്ക് വരാന്‍ തയാറായില്ല. അവസാനം അയല്‍വാസിയും സിപിഎം വട്ടക്കയം ബ്രാഞ്ച് സെക്രട്ടറിയുമായ ജിനില്‍ മാത്യു കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറാകുകയായിരുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് പരിശോധനയില്‍ കോവിഡ് കണ്ടെത്തുകയായിരുന്നു.

Top