പാമ്പ് കടിയേറ്റ് മരിച്ച സംഭവം; അധ്യാപകരുടെ വീഴ്ച്ചയെന്ന് വിദ്യാര്‍ത്ഥികള്‍

വയനാട്: വയനാട് സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സ്‌കൂളില്‍ പാമ്പുകടിയേറ്റു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സഹപാഠികളും രക്ഷിതാക്കളും രംഗത്ത്.

ക്ലാസില്‍ പാമ്പ് ഉണ്ടെന്നും കടിച്ചത് പാമ്പ് ആണെന്നും അധ്യാപകരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. സ്വന്തമായി വാഹനമുള്ള അധ്യാപകര്‍ ഉണ്ടായിട്ടും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല.

പിതാവ് വീട്ടില്‍ നിന്നെത്തയതിനു ശേഷം സ്വന്തം വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സഹപാഠികള്‍ പറയുന്നു. ബത്തേരി ഗവ. സര്‍വജന സ്‌കൂളിലാണ് സംഭവം. അതേസമയം കൃത്യ സമയത്ത് ഇടപെട്ട് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണവും.

Top