അരിസഞ്ചിയില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്‌; യുവാവ് പിടിയില്‍

ഇടുക്കി: തൊടുപുഴയ്ക്കടുത്ത് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടയം പാലാ സ്വദേശി ജോമോനാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. അരിസഞ്ചിക്കുള്ളില്‍ ഒളിപ്പിച്ച് ബൈക്കില്‍ കടത്തുകയായിരുന്നു കഞ്ചാവ്.

ജോമോനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജീവന്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോമോനെ കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.

 

Top