ഉപയോക്താക്കള്‍ക്കായി 1,999 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ച് വൊഡാഫോണ്‍

vodafone

തിരുവനന്തപുരം ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരു വര്‍ഷത്തേക്കുള്ള 1,999 രൂപയുടെ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് വൊഡാഫോണ്‍. കഴിഞ്ഞ മാസം അവതരിപ്പിച്ച 1,499 പ്രീപെയ്ഡ് പ്ലാന്‍ പുതുക്കിയിരിക്കുന്നതാണ് 1,999 രൂപയുടെ ഈ പ്ലാന്‍.

ഈ രണ്ട് പ്ലാനുകളും 365 ദിവസം കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്ലാനില്‍ ഒരു വര്‍ഷത്തേക്ക് പ്രതിദിനം 100 സൗജന്യ എസ്.എം.എസ്സുകളും ഉള്‍പ്പെടുണ്ട്. കോളുകള്‍ക്ക് എഫ് .യു.പി പരിധി ഉണ്ടായിരിക്കുന്നതല്ല. നിലവില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭ്യമാക്കുന്നത്. കേരളത്തില്‍ നിലവില്‍ അവതരിപ്പിച്ച ഈ പ്ലാന്‍ വൈകാതെ തന്നെ മറ്റു നഗരങ്ങളിലേക്കും അവതരിപ്പിക്കുന്നതാണ്.

Top