‘തല്‍വാര്‍ റാസ് ‘ നൃത്തത്തില്‍ ചുവടുവെച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ; വീഡിയോ വൈറല്‍

ഗാന്ധിനഗര്‍: പരമ്പരാഗത നൃത്തരൂപമായ ‘തല്‍വാര്‍ റാസ്’ അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്നലെ ഗുജറാത്തിലെ ഭാവ്‌നഗറില്‍ നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് കലാകാരന്മാര്‍ക്കൊപ്പം സ്മൃതി ഇറാനി ചുവടുവച്ചത്.

ഇരു കൈകളിലും വാളേന്തി നില്‍ക്കുന്ന മന്ത്രിയേയും, ശേഷം കലാകാരന്മാര്‍ക്കൊപ്പം ചുവടുവെയ്ക്കാന്‍ ശ്രമിക്കുന്ന സ്മൃതി ഇറാനിയെയും വീഡിയോയില്‍ കാണാം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരത്തിലുള്ള ഒരു പരമ്പരാഗത നാടോടി നൃത്ത രൂപമാണ് തല്‍വാര്‍ റാസ്. ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിതു വഗാനി, ലോക്‌സഭാ എംപി ഭാരതിബെന്‍ ഷിയാല്‍ എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Top