കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിനെതിരെ വിചാരണ വേണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

smriti irani

ന്യൂഡല്‍ഹി : തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് മുന്‍ രാജ്യസഭ എം.പിയും കോണ്‍ഗ്രസ് നേതാവുമായ സഞ്ജയ് നിരുപമിനെതിരെ വിചാരണ വേണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേസിന്റെ വാദം കേള്‍ക്കുന്ന വേളയിലാണ് സ്മൃതി ഇറാനി ഇക്കാര്യം ആവശ്യപ്പെട്ടത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.

2012ല്‍ മുംബൈ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയിരിക്കെ ഒരു ടെലിവിഷന്‍ ചാനല്‍ സംവാദത്തിനിടെ സഞ്ജയ് നിരുപം സ്മൃതി ഇറാനിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്നാണ് കേസ്. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സ്മൃതി ഇറാനിയും സഞ്ജയ് നിരുപമും പരസ്പരം കേസ്‌കൊടുത്തിരുന്നു.

കോടതി വാദം കേട്ടുകൊണ്ടിരിക്കെ, താന്‍ തര്‍ക്കം ഒത്തു തീര്‍ക്കാനോ, ക്ഷമ ചോദിക്കാനോ തയ്യാറാണെന്ന് സ്മൃതി കോടതിയില്‍ പറഞ്ഞു. നിരുപമാണ് ആദ്യം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഇക്കാര്യത്തില്‍ ക്ഷമയുടെ ചോദ്യമേ ഉദിക്കുന്നില്ലെന്നും കേസില്‍ വിചാരണ വേണമെന്നും സ്മൃതി ആവശ്യപ്പെട്ടു.

”ടെലിവിഷനില്‍ നൃത്ത പരിപാടികള്‍ക്ക് പണം ഈടാക്കിയിരുന്ന നിങ്ങള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് അവലോകന വിദഗ്ധ ആയിരിക്കുന്നു.” എന്നായിരുന്നു നിരുപമിന്റെ വിവാദ പരാമര്‍ശം

Top