ഇന്ത്യന്‍ സ്ത്രീകളെ പീഡിപ്പിക്കാന്‍ രാഹുല്‍ വിദേശികളെ സ്വാഗതം ചെയ്‌തോ? വിവാദം കത്തുന്നു

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ പീഡനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് എതിരെയുള്ള വിമര്‍ശനങ്ങള്‍ക്കായി ഉപയോഗിച്ച രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെ പ്രതിരോധിച്ച് ബിജെപി. സ്ത്രീകളെ പീഡിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വിദേശികളെ സ്വാഗതം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് നേതാവിന് ബിജെപി നല്‍കുന്ന തിരിച്ചടി.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവിന് എതിരായ വിമര്‍ശനങ്ങളെ നയിച്ചത്. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട സ്മൃതിയുടെ ആവശ്യത്തിന് പിന്തുണ ലഭിക്കുകയും ചെയ്തു.

ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് റാലിക്ക് ഇടെയാണ് ലൈംഗിക പീഡനങ്ങളുടെ പേരില്‍ ഭരണപക്ഷമായ ബിജെപി വിമര്‍ശിക്കാന്‍ രാഹുല്‍ ശ്രമിച്ചത്. ‘പ്രധാനമന്ത്രി മോദി ‘മേക്ക് ഇന്‍ ഇന്ത്യ’ എന്നാണ് പറയാറുള്ളത്, എന്നാല്‍ ഈയിടെയായി എവിടെ നോക്കിയാലും ‘റേപ്പ് ഇന്‍ ഇന്ത്യയാണ്’. ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ പീഡിപ്പിച്ച യുവതിക്ക് അപകടം നേരിട്ടപ്പോള്‍ നരേന്ദ്ര മോദി ഒരു വാക്ക് പോലും പറഞ്ഞില്ല’, രാഹുല്‍ ആരോപിച്ചു.

സ്ത്രീകളെ പീഡിപ്പിക്കാന്‍ ആളുകളെ ക്ഷണിക്കുന്നതാണ് കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകളെന്ന് സ്മൃതി ഇറാനി വിമര്‍ശിച്ചു. ഇത്തരമൊരു ക്ഷണം നല്‍കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഇതാണോ രാജ്യത്തെ ജനങ്ങള്‍ക്കുള്ള രാഹുലിന്റെ സന്ദേശം?, സ്മൃതി ചോദിച്ചു. മേക്ക് ഇന്‍ ഇന്ത്യ നടക്കുന്നില്ലെങ്കിലും സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതാണ് ആശങ്കയ്ക്ക് കാരണമെന്ന് കനിമൊഴി ന്യായീകരിച്ചു. എന്നാല്‍ സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളില്‍ പോലും കനിമൊഴിക്ക് പാര്‍ട്ടി നിലപാടിന് മുകളില്‍ വരാന്‍ കഴിയുന്നില്ലെന്നാണ് സ്മൃതി ഇറാനി തിരിച്ചടിച്ചത്.

Top