രാഹുലിന്റെ ഹത്രാസ് സന്ദര്‍ശനം രാഷ്ട്രീയമെന്ന് സ്മൃതി ഇറാനി

ലഖ്നൗ: രാഹുലിന്റെ ഹത്രാസ് സന്ദര്‍ശനം രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിയാമെന്നും അതുകൊണ്ടാണ് 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ചരിത്രപരമായ വിജയം കൈവരിക്കാനായതെന്നും സ്മൃതി ഇറാനി പറഞ്ഞു.

”എനിക്ക് ജനാധിപത്യ രാഷ്ട്രത്തിലെ ഒരു നേതാവിനെ തടയാന്‍ കഴിയില്ല, പക്ഷേ അവരുടെ ഹത്രാസ് സന്ദര്‍ശനം രാഷ്ട്രീയമാണെന്നും അല്ലാതെ ഇരയോട് നീതി പുലര്‍ത്താനല്ലെന്നും ജനം മനസ്സിലാക്കുന്നുണ്ട്,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ചില കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വാരാണസിയില്‍ സ്മൃതി ഇറാനിയുടെ കാര്‍ തടഞ്ഞു.

Top