രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് സ്മൃതി ഇറാനി

Smriti Irani

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാജ്യ സഭയില്‍ രേഖ മൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2019, 2020 വര്‍ഷങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഈ കണക്കിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് വ്യക്തമാക്കുന്നത്.

ദേശിയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019ല്‍, സ്ത്രീകള്‍ക്ക് എതിരെയുള്ള 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ല്‍ ഇത് 3,71,503 ആയി കുറഞ്ഞെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി രാജ്യ സഭയില്‍ രേഖ മൂലം നല്‍കിയ മറുപടിയിലൂടെ അറിയിച്ചത്.

Top