സ്വപ്നം കാണാന്‍ പോലും ട്യൂഷനു പോകുന്നയാളാണ് രാഹുല്‍; പരിഹാസവുമായി സ്മൃതി ഇറാനി

Smriti Irani

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് സ്മൃതി ഇറാനി. ട്വിറ്ററിലൂടെയാണ് സ്മൃതി രാഹുലിനെ പരിഹസിച്ചത്. സ്വപ്നം കാണാന്‍ പോലും രാഹുലിന് ട്യൂഷനു പോകേണ്ടി വരുന്നുവെന്നാണ് സ്മൃതി കുറിച്ചത്.

ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനിടെ ജ്യോതിരാദിത്യ സിന്ധ്യ രാഹുലിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ഭാഗം ചേര്‍ത്തായിരുന്നു സ്മൃതിയുടെ ട്വീറ്റ്.

എന്താണ് സംസാരിക്കേണ്ടതെന്ന് മറ്റുള്ളവരാണ് രാഹുലിനെ പഠിപ്പിക്കുന്നത്. ഇത് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. തിരഞ്ഞെടുക്കപ്പെടേണ്ടുന്ന പദവികള്‍ക്ക് രാഹുല്‍ യോഗ്യനല്ലെന്ന രാജ്യത്തെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും സ്മൃതി പറഞ്ഞു.

Top