രാഹുല്‍ ഗാന്ധി അമേഠിയെ അപമാനിച്ചു; വിമര്‍ശനവുമായി സ്മൃതി ഇറാനി

smriti irani

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി അമേഠിയെ അപമാനിച്ചെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്.

പതിനഞ്ചു വര്‍ഷങ്ങള്‍ സ്ഥാനങ്ങള്‍ കിട്ടിയത് അമേഠിയില്‍ നിന്നുമാണെന്നും എന്നാല്‍ രാഹുല്‍ ഇപ്പോള്‍ മറ്റൊരിടത്തേയ്ക്ക് പോവുകയാണെന്നും സ്മൃതി കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക കളക്ടര്‍ക്ക് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. രാഹുലിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ എത്തിയിട്ടുണ്ട്.

Top