അമേഠിയില്‍ ബി.ജെ.പിക്ക് തിരിച്ചടി; സ്മൃതി ഇറാനിയുടെ അടുത്ത അനുയായി കോണ്‍ഗ്രസില്‍ !

അമേഠി:ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ അടുത്ത അനുയായി രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ സ്മൃതി ഇറാനി മത്സരിക്കാനിരിക്കേയാണ് പുതിയ തിരിച്ചടിയുണ്ടായിരിക്കുന്നത്.

അമേഠിയില്‍ എത്തിയാല്‍ സ്മൃതി ഇറാനി ഇദ്ദേഹത്തിന്റെ വീട്ടിലാണ് പതിവായി താമിസിക്കാറ്. നേരത്തെ സമാജ്‌വാജി പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം ആ സമയത്ത് മന്ത്രിസഭയില്‍ അംഗമായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അമേഠിയില്‍ എത്തിയപ്പോഴാണ് രവിദത്ത് മിശ്ര കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സരിക്കുന്ന മണ്ഡലത്തിലെ ഏറ്റവും അടുത്ത അനുയായി പാര്‍ട്ടി വിട്ടത് സ്മൃതി ഇറാനിക്കും ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തി കേന്ദ്രമായ മണ്ഡലാണ് അമേത്തി. 2014ലും രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് സ്മൃതി ഇറാനി പരാജയപ്പെട്ടിരുന്നു.

Top