വനിതാ ക്രിക്കറ്റ് ലീഗില്‍ വീണ്ടും വെടിക്കെട്ട് സെഞ്ച്വറിയുമായി ഇന്ത്യയുടെ സ്മൃതി മന്ദാന

മാഞ്ചസ്റ്റര്‍: വനിതാ ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യയുടെ സൂപ്പര്‍താരം സ്മൃതി മന്ദാന. വനിതാ ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിക്കു പിന്നാലെ സൂപ്പര്‍ സെഞ്ച്വറിയുമായി കയ്യടിനേടിയിരിക്കുകയാണ് സ്മൃതി മന്ദാന.

ഇംഗ്ലണ്ടിലെ പ്രീമിയര്‍ വനിതാ ആഭ്യന്തര ട്വന്റി 20 ടൂര്‍ണമെന്റായ കെഐഎ സൂപ്പര്‍ ലീഗില്‍ 61 പന്തില്‍ 102 റണ്‍സാണ് മന്ദാന സ്വന്തമാക്കിയത്. 12 ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടുന്നതാണ് മന്ദാനയുടെ ഇന്നിംഗ്‌സ്.

മന്ദാനയുടെ മികവില്‍ വെസ്റ്റേണ്‍ സ്റ്റോം ഏഴു വിക്കറ്റിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ലങ്കാഷെയറിനെയാണ് മന്ദാനയുടെ ടീം പരാജയപ്പെടുത്തിയത്.

മന്ദാനയുടെ ആദ്യത്തെ ട്വന്റി20 സെഞ്ച്വറിയാണിത്. ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ സെഞ്ച്വറിയും. നേരത്തെ മിഥാലി രാജ് ട്വന്റി 20യില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.

Top