‘കയ്യടിച്ച് കൈവീശി അവര്‍ ശാസ്ത്രിയെയും അപമാനിച്ച് മടങ്ങി’; പ്രിയങ്കയെ വിമര്‍ശിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയെ അപമാനിച്ചുവെന്ന് സ്മൃതി ഇറാനി. പ്രിയങ്കയുടെ ഗംഗാ പ്രയാണത്തിനിടെ കഴുത്തില്‍ ഇട്ട ഹാരം ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ ചാര്‍ത്തിയതിനെതിരെയാണ് വിമര്‍ശനം. പ്രിയങ്കയ്ക്ക് എന്തൊരു ധാര്‍ഷ്ട്യമാണിതെന്നും, ഉപയോഗിച്ച മാല ശാസ്ത്രിയുടെ പ്രതിമയില്‍ അണിയാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും കേന്ദ്ര മന്ത്രി ചോദിക്കുന്നു.

‘കയ്യടിച്ച് കൈവീശി അവര്‍ ശാസ്ത്രിയെയും അപമാനിച്ച് മടങ്ങി’ എന്ന് രൂക്ഷമായി പരിഹസിച്ചു കൊണ്ടാണ് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തത്. ഒപ്പം പ്രിയങ്ക കഴുത്തിലിട്ട മാല കയ്യിലെടുത്ത ശേഷം ശാസ്ത്രി പ്രതിമയെ അണിയിക്കുന്ന വീഡിയോയും സ്മൃതി ഇറാനി പങ്കുവെച്ചിട്ടുണ്ട്.

പ്രിയങ്ക ഗാന്ധി മാലയിട്ടതിന് പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ ഗംഗാജലം തളിച്ച് ബിജെപി ശുദ്ധീകരണം നടത്തിയിരുന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും കോണ്‍ഗ്രസ് പാര്‍ട്ടിയും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ പ്രിയങ്ക, ശാസ്ത്രി പ്രതിമയില്‍ മാലയിടുന്നത് അദ്ദേഹത്തിനെ അപമാനിക്കലാണെന്നും ബിജെപി ആരോപിച്ചിരുന്നു.

Top