കേംബ്രിഡ്ജ് അനലറ്റികയില്‍ കോണ്‍ഗ്രസിന്റെ കൈ പുറത്ത് വിട്ട് സ്മൃതി ഇറാനി

cambridge

ന്യൂഡല്‍ഹി: ഫേസ്ബുക്കിലെ വിവരചോര്‍ച്ചയില്‍ ഉള്‍പ്പെട്ട സ്ഥാപനം കേംബ്രിഡ്ജ് അനലറ്റികയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈ യുടെ ചിത്രം ഉണ്ടെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘കൈ’യുടെ ചിത്രം കേംബ്രിഡ്ജ് അനലറ്റികയുടെ ഓഫീസില്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സ്മൃതി ഇറാനി ട്വീറ്റിലൂടെ ആരോപിക്കുന്നത്. ഇതിനായി കൈ ചിത്രം ഫ്രെയിം ചെയ്ത ഒരു ഫോട്ടോയും കേന്ദ്രമന്ത്രി പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ, ‘എന്താണ് രാഹുല്‍ജി, കോണ്‍ഗ്രസിന്റെ കൈ കേംബ്രിഡ്ജ് അനലറ്റിക്കക്ക് ഒപ്പം’ എന്ന് ട്വീറ്റില്‍ പരിഹസിക്കുകയും ചെയ്യുന്നു.

കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയാണ്‌ വെളിപ്പെടുത്തിയത്. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് അനലറ്റിക്കയെ ഉപേയാഗപ്പെടുത്തിയിരുന്നു.

Top